റിച്ചാർഡ് ജോസഫിനും ടി.സി. ഷിജുമോനും റെസ്ലിംഗ് അസോ. മാധ്യമ അവാർഡ്
Friday, September 22, 2023 5:15 AM IST
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റെസ്ലിംഗ് അസോസിയേഷൻ ഏർപ്പെടുത്തിയ 2022ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച റിപ്പോർട്ടർക്കുള്ള അവാർഡിന് ദീപിക തിരുവനന്തപുരം യൂണിറ്റിലെ സ്റ്റാഫ് റിപ്പോർട്ടർ റിച്ചാർഡ് ജോസഫും മികച്ച ഫോട്ടോഗ്രഫിക്കുള്ള അവാർഡിന് ദീപിക തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫർ ടി.സി. ഷിജുമോനും അർഹരായി.
10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഇന്നു വൈകുന്നേരം ആറിന് കൊല്ലം, പരവൂരിൽ സംഘടിപ്പിക്കുന്ന അണ്ടർ 23 സംസ്ഥാന റെസ്ലിംഗ് ചാന്പ്യൻഷിപ്പിന്റെ സമാപന സമ്മേളനത്തിൽ എം. മുകേഷ് എംഎൽഎ സമ്മാനിക്കും.
കഴിഞ്ഞ നവംബറിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന സീനിയർ റെസ്ലിംഗ് മത്സരത്തോടനുബന്ധിച്ചാണ് കേരള സ്റ്റേറ്റ് റെസ്ലിംഗ് അസോസിയേഷൻ മികച്ച റിപ്പോർട്ടർക്കും ഫോട്ടോഗ്രാഫർക്കുമുള്ള മാധ്യമ അവാർഡുകൾ ഏർപ്പെടുത്തിയത്.