മുഖ്യമന്ത്രി വായ് തുറക്കുന്നതു നുണ പറയാൻ മാത്രം: കെ. സുധാകരൻ
Thursday, September 21, 2023 12:28 AM IST
തിരുവനന്തപുരം: സിഎംആർഎല്ലിൽനിന്നു മാസപ്പടി കൈപ്പറ്റിയ പട്ടികയിലെ പിവി എന്ന ചുരുക്കപ്പേര് തന്റേതല്ലെന്ന നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ് മുഖ്യമന്ത്രി സ്വയം അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
സിഎംആർഎല്ലിലെ ഉദ്യോഗസ്ഥർ നൽകിയ മൊഴിയിൽ കൃത്യമായി പിണറായി വിജയൻ എന്നുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ആരോപണങ്ങൾ ഉയർന്നപ്പോൾ മുങ്ങിയ മുഖ്യമന്ത്രി ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ അവരുടെ ചോദ്യത്തിന് മറുപടി ഇല്ലാത്തതിനാലാണ് വിടുവായത്തം പറഞ്ഞ് തടിതപ്പിയതെന്നും സുധാകരൻ പരിഹസിച്ചു.