ഖരമാലിന്യ സംസ്കരണ പദ്ധതിയിൽ പുതിയ തസ്തികകൾ സൃഷ്ടിക്കും
Thursday, September 21, 2023 12:28 AM IST
തിരുവനന്തപുരം: കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിനു സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
അസിസ്റ്റന്റ് ഡയറക്ടർ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്), അസിസ്റ്റന്റ് ഡയറക്ടർ (പ്രോജക്ട്) എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.