ബേബിച്ചന് ഏര്‍ത്തയിലിന് അവാർഡ്
Sunday, June 11, 2023 12:23 AM IST
കാഞ്ഞിരപ്പള്ളി: ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ഭാരത് സേവക് സമാജത്തിന്റെ ഈ വര്‍ഷത്തെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള നാഷണല്‍ അവാര്‍ഡിന് സാമൂഹ്യ -സാംസ്കാരിക പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ബേബിച്ചന് ഏര്‍ത്തയില്‍ തെരഞ്ഞെടുക്കപ്പെട്ടു.
നാളെ തിരുവനന്തപുരം സദ്ഭാവന ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിൽ അവാര്‍ഡ് സമ്മാനിക്കും. ഇദ്ദേഹം രചിച്ച ജര്‍മന്‍ - മലയാളം - ഇംഗ്ലീഷ് ഹാന്‍ഡ് ബുക്ക് എന്ന ഗ്രന്ഥത്തെ അവാര്‍ഡ് ജൂറി പ്രത്യേകം പരാമര്‍ശിച്ചു.
ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ് എന്നീ ഭാഷകള്‍ മലയാളത്തില്‍ വളരെ ലളിതമായി പഠിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്കും യൂറോപ്പിലേക്കു പോകുന്നവര്‍ക്കും സഹായകവുമാണ്. മലയാളത്തിലെ ഇത്തരത്തിലുള്ള ആദ്യ ഗ്രന്ഥമാണിത്.