വിദ്യാധന്‍ തുടര്‍ സ്കോളര്‍ഷിപ്പ്
Sunday, June 11, 2023 12:23 AM IST
കൊച്ചി: ഇന്‍ഫോസിസ് സഹസ്ഥാപകനും മുന്‍ സിഇഒയുമായ എസ്.ഡി. ഷിബുലാല്‍ തന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപം നല്കിയ സരോജിനി- ദാമോദരന്‍ ഫൗണ്ടേഷന് നല്കുന്ന പ്ലസ് വണ്‍ പഠനത്തിനുള്ള വിദ്യാധന്‍ തുടര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയ വാര്‍ഷിക വരുമാനപരിധി രണ്ടു ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
അവസാന തീയതി 25. (ഭിന്നശേഷി/ ശാരീരിക വൈകല്യം എന്നിവയുള്ള വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് മതി). ഓണ്‍ലൈനായി അപേക്ഷ അയയ്ക്കേണ്ട വിലാസം www.vidyadhan.org ഫോണ്‍- 9447189905.