കെ. വിദ്യക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് കാലടി സര്‍വകലാശാല
Saturday, June 10, 2023 12:13 AM IST
കാലടി: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ച് നിയമനം നേടാൻ ശ്രമിച്ച പിഎച്ച്ഡി വിദ്യാര്‍ഥിനിയും എസ്എഫ്ഐ മുന്‍ നേതാവുമായ കെ.വിദ്യക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് കാലടി സര്‍വകലാശാല.
മലയാള ഗവേഷണ പഠനവകുപ്പിലെ പ്രഫ. ബിച്ചു എക്സ്. മലയില്‍ നല്കിയ കത്ത് പരിഗണിച്ചാണു വൈസ് ചാന്‍സലര്‍ അന്വേഷണം പ്രഖ്യാപിച്ചത്. സമഗ്രമായി പരിശോധിച്ച് നടപടി ശിപാര്‍ശ ചെയ്യാന്‍ സിന്‍ഡിക്കറ്റിന്റെ ലീഗല്‍ സ്റ്റാൻഡിംഗ് കമ്മിറ്റിയെ വൈസ് ചാന്‍സലര്‍ ചുമതലപ്പെടുത്തി.
അതേസമയം വ്യാജരേഖ നിര്‍മിക്കാന്‍ വിദ്യക്ക് മഹാരാജാസ് കോളജില്‍നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നാണ് കോളജ് ഗവേണിംഗ് കൗണ്‍സിലിന്റെ വിശദീകരണം.