വിദ്യാർഥി സമരങ്ങൾ ചില മാനേജ്മെന്റുകളെ ലക്ഷ്യം വച്ച് : നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ജസ്റ്റീസ്
Friday, June 9, 2023 1:04 AM IST
തിരുവല്ല: അവസരങ്ങൾ കാത്തിരുന്ന് ചില പ്രത്യേക മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തല്ലിത്തകർക്കുന്ന തരത്തിലേക്ക് വിദ്യാർഥി രാഷ്ട്രീയ സംഘടനകളുടെ ലേബലിൽ നടത്തുന്ന സമരങ്ങൾ നീങ്ങുന്നത് അപലപനീയവും അംഗീകരിക്കാനാകാത്തതുമാണെന്ന് നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ജസ്റ്റീസ് സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബോധപൂർവം ഇല്ലാതാക്കുവാനുള്ള ശ്രമം കേരളത്തിലുള്ളതായി സംശയിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡനന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു.