സ്വാശ്രയ നഴ്സിംഗ് കോഴ്സുകളിലേക്ക് ഓണ്ലൈനായി അപേക്ഷിക്കാം
Wednesday, June 7, 2023 12:48 AM IST
കൊച്ചി: കേരളത്തിലെ സ്വാശ്രയ നഴ്സിംഗ് കോളജുകളില് നടത്തപ്പെടുന്ന ബിഎസ്സി, എംഎസ്സി, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
കേരളത്തിലെ ക്രൈസ്തവ സ്വാശ്രയ നഴ്സിംഗ് കോളജുകളുടെ സംഘടനയായ എഎംസിഎസ്എഫ്എന്സികെയുടെ അംഗങ്ങളായ 34 നഴ്സിംഗ് കോളജുകളിലെ 2023-24 വര്ഷത്തിലേക്ക് 50 ശതമാനം സീറ്റുകളിലേക്കാണ് അപേക്ഷകള് ക്ഷണിക്കുന്നത്. ഏകജാലക രീതിയിലുള്ള പ്രവേശനത്തിന് ഓണ്ലൈനായി അപേക്ഷകള് www.amcsfnck. com വഴി സമര്പ്പിക്കാം.
എൻആർഐ സീറ്റ് ഒഴികെയുള്ളവയിലേക്ക് ഓണ്ലൈനായി മാത്രമാണ് അപേക്ഷകള് സ്വീകരിക്കുന്നത്. അപേക്ഷ സമര്പ്പിക്കേണ്ട അവസാന തീയതി ജൂലൈ 10.