റേഷൻ വ്യാപാരികൾ സത്യഗ്രഹം നടത്തി
Tuesday, June 6, 2023 12:38 AM IST
തിരുവനന്തപുരം: റേഷൻ വ്യാപാരികൾ കടയടപ്പ് സമരത്തിലേക്ക് നീങ്ങുന്നു. ഇതിനു മുന്നോടിയായി കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായി റേഷൻ ഡീലേഴ്സ് കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം നടത്തി.
വേതനപാക്കേജ് പരിഷ്ക്കരിച്ച് വ്യാപാരികൾക്ക് 30,000 രൂപ മാസവേതനം നൽകുക, ഇ-പോസ് മെഷീൻ തകരാറിന് ശാശ്വത പരിഹാരം കാണുക, റേഷൻ സാധനങ്ങളുടെ തുക മുൻകൂറായി അടയ്ക്കണമെന്ന തീരുമാനം പുനഃപരിശോധിക്കുക, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും സത്യഗ്രഹവും സംഘടിപ്പിച്ചത്. മുൻ എംപി പന്ന്യൻ രവീന്ദ്രൻ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.