പ്രവാസികൾക്കായി ചാർട്ടേർഡ് വിമാനം: ചർച്ച തുടങ്ങാൻ തീരുമാനം
Saturday, June 3, 2023 1:52 AM IST
തിരുവനന്തപുരം: പ്രവാസികൾക്കു കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുന്നതിനായി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് വിമാനകന്പനികളുമായി ചർച്ച നടത്താൻ തീരുമാനം. ഇതിനായി സിയാൽ എംഡിയെയും നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെയും യോഗം ചുമതലപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകനയോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
ഇന്ത്യയിൽ നിന്നുളള വിമാനകന്പനികളുടെ നിരക്കിനേക്കാൾ കുറവിൽ ഗൾഫിൽ നിന്നും ചാർട്ടേഡ് ഫ്ളൈറ്റുകൾ ലഭ്യമാണോ എന്നതു പരിശോധിക്കും. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ ചാർട്ടേഡ് വിമാനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനമുള്ള കന്പനികളുമായാണ് ചർച്ച. പ്രാഥമിക ചർച്ചകൾക്കു ശേഷം അനുമതിക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി.