കണ്ണൂരിലെത്തിയത് വിവിധ അന്വേഷണ സംഘങ്ങൾ
Friday, June 2, 2023 1:07 AM IST
കണ്ണൂർ: ട്രെയിനിനു തീയിട്ട സംഭവത്തിൽ കണ്ണൂരിൽ അന്വേഷണത്തിനെത്തിയത് വിവിധ വിഭാഗം ഉദ്യോഗസ്ഥരുടെ സംഘം. സംസ്ഥാന-റെയിൽവേ പോലീസിനു പുറമേ ഭീകരവിരുദ്ധ സേന, ഇന്റലിജൻസ് ബ്യൂറോ, റോ, എൻഐഎ ഉദ്യോഗസ്ഥർ എന്നിവരാണു കണ്ണൂരിലെത്തിയത്.
സംസ്ഥാന സ്പെഷൽ ബ്രാഞ്ച് കണ്ണൂർ സൂപ്രണ്ട് ഇൻ ചാർജ് സജീവൻ, എസിപി രത്നകുമാർ ഡിവൈഎസ്പിമാരായ സുരേഷ് ബാബു, ധനഞ്ജയബാബു, ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, ഇൻസ്പെക്ടർമാരായ ബിനുമോഹൻ, ശ്രീജിത്ത് കോടേരി, ബിജു പ്രകാശ്, ടി.പി. സുമേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിശദാംശങ്ങൾ തേടി. ഇതേ ട്രെയിനിൽ മുന്‍പുണ്ടായ തീവയ്പുസംഭവം ഇപ്പോൾ എൻഐഎ അന്വേഷിക്കുന്നുണ്ട്.