പ്രവാസി കമ്മീഷൻ ചെയർമാൻ ചുമതലയേറ്റു
Saturday, May 27, 2023 1:04 AM IST
തിരുവനന്തപുരം: പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ചെയർമാനായി റിട്ട. ജസ്റ്റിസ് പി.ഡി. രാജൻ ചുമതലയേറ്റു. ഹൈക്കോടതി ജസ്റ്റീസായി വിരമിച്ച പി.ഡി. രാജൻ 2019-22 കാലയളവിൽ കമ്മീഷൻ ചെയർപേഴ്സണായിരുന്നു.
പത്തനംതിട്ട ഇടയാറൻമുള സ്വദേശിയാണ്. 2013 മുതൽ ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്നു. അംഗങ്ങളായി പി.എം. ജാബിർ, പീറ്റർ മാത്യു, അഡ്വ. ഗഫൂർ പി. ലില്ലീസ്, സെക്രട്ടറി എ. ഫസിൽ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.