അന്ത്യവിശ്രമം കുടുംബക്കല്ലറയിൽ അപ്പനും അമ്മയ്ക്കുമരികെ
Tuesday, March 28, 2023 12:46 AM IST
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിന് സമീപമുള്ള കിഴക്കേ പള്ളി സെമിത്തേരിയിൽ കുടുംബക്കല്ലറയിലാണ് ഇന്നസെന്റിന്റെ സംസ്കാരം.
ഇവിടെത്തന്നെയാണ് പിതാവ് തെക്കേത്തല വറീതിനെയും മാതാവ് മാർഗലീത്തയെയും അടക്കം ചെയ്തിരിക്കുന്നത്. ഇന്നു രാവിലെ ഒന്പതരയോടെ വീട്ടിൽ സംസ്കാര ശൂശ്രൂഷകൾ ആരംഭിക്കും.
പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം സംസ്ഥാന സർക്കാരിന്റെ ഒൗദ്യോഗിക ബഹുമതികളുടെ ഭാഗമായി പോലീസ് ഗാർഡ് ഓഫ് ഓണർ നൽകും. സംസ്കാര ശുശ്രൂഷകൾക്കു ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിക്കും.