തിരുവനന്തപുരം മികച്ച കോർപറേഷൻ; കോഴിക്കോട് മികച്ച ജില്ലാ പഞ്ചായത്ത്
Monday, March 27, 2023 1:07 AM IST
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം 2021-22 പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം കോഴിക്കോട് ജില്ലാ പഞ്ചായത്ത് നേടി. കോർപറേഷൻ തലത്തിൽ തിരുവനന്തപുരം കോർപറേഷനാണ് ഒന്നാമത്.