മുസ്ലിം ലീഗ്: സാദിഖലി തങ്ങള്‍ പ്രസിഡന്റ്, പി.എം.എ. സലാം ജന.സെക്രട്ടറി
Sunday, March 19, 2023 1:02 AM IST
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറിയായി പി.എം.എ. സലാമും തുടരും. ട്രഷറര്‍ ആയി സി.ടി. അഹമ്മദലിയെയും വീണ്ടും തെരഞ്ഞെടുത്തു.
കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് പുതിയ സംസ്ഥാന ഭാരവാഹികളയും സെക്രട്ടറിയേറ്റിനെയും ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചുവരികയായിരുന്നു പി.എം.എ. സലാം. ഭരണഘടനാ ഭേദഗതി പ്രകാരം പുതുതായി രൂപീകരിച്ച സെക്രട്ടറിയേറ്റില്‍ സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ 35 പേരും സ്ഥിരം ക്ഷണിതാക്കളായി ഏഴും പേരും ഉണ്ട്.
മറ്റു ഭാരവാഹികള്‍: വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.സി. മായിന്‍ ഹാജി, അബ്ദുറഹിമാന്, സി.എച്ച്. റഷീദ്, ടി.എം സലീം, സി.പി. ബാവ ഹാജി, ഉമ്മര്‍ പാണ്ടികശാല, പൊട്ടന്‍കണ്ടി അബ്ദുള്ള, സി.പി. സൈതലവി (വൈസ് പ്രസിഡന്റുമാര്‍), പ്രഫ. ആബിദ് ഹുസൈന് തങ്ങള്‍, അബ്ദുറഹിമാന് രണ്ടത്താണി, അഡ്വ.എന്‍. ഷംസുദ്ദീന്, കെ.എം.ഷാജി, സി.പി.ചെറിയ മുഹമ്മദ്, സി.മമ്മുട്ടി, പി.എം. സാദിഖലി, പാറക്കല്‍ അബ്ദുള്ള, യു.സി. രാമന്, അഡ്വ.മുഹമ്മദ് ഷാ, ഷാഫി ചാലിയം (സെക്രട്ടറിമാര്‍), സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുൾ വഹാബ്, അബ്ദുസമദ്സമദാനി, കെ.പി.എമജീദ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.കെ.മുനീര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ.കെ. ബാവ, കുട്ടി അഹമ്മദ്കുട്ടി, പി.കെ. അബ്ദുറബ്ബ്, ടി.എ. അഹമ്മദ് കബീര്‍, കെ.ഇ.അബ്ദുറഹിമാന്, എന്‍.എ. നെല്ലിക്കുന്ന്, പി.കെ. ബഷീര്‍, മഞ്ഞളാംകുഴി അലി, പി. ഉബൈദുള്ള, അഡ്വ.എം.ഉമ്മര്‍, സി.ശ്യാംസുന്ദര്‍, പി.എം.എ.സലാം, ആബിദ് ഹുസൈന് തങ്ങള്‍, എം.സി. മായിന്‍ ഹാജി, അബ്ദുറഹിമാന് കല്ലായി, അബ്ദുറഹിമാന് രണ്ടത്താണി, എന്‍. ഷംസുദ്ദീന്, കെ.എം.ഷാജി, സി.എച്ച്.റഷീദ്, ടി.എം. സലീം, സി.പി. ചെറിയ മുഹമ്മദ്, എം.സി. വടകര (സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍), അഹമ്മദ്കുട്ടി ഉണ്ണിക്കുളം, അഡ്വ.റഹ്മത്തുളള, സുഹറ മമ്പാട്, അഡ്വ.കുല്‍സു, അഡ്വ. നൂര്‍ബീന റഷീദ്, പി.കെ. ഫിറോസ്, പി.കെ. നവാസ് (സ്ഥിരം ക്ഷണിതാക്കള്‍). സംസ്ഥാന സെക്രട്ടറിയേറ്റില്‍ 10 പേര് ഭാരവാഹികളാണ്. പോഷക സംഘടനാ ഭാരവാഹികളെ സ്ഥിരം ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി.
ജില്ലാ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവായവരില്‍ ചിലരെ സംസ്ഥാന ഭാരവാഹികളാക്കി. രാവിലെ കാലാവധി പൂര്‍ത്തിയായ കൗണ്‍സിലും ഉച്ചയ്ക്ക് ശേഷം പുതിയ കൗണ്‍സിലും യോഗം ചേര്‍ന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി റിട്ടേണിംഗ് ഓഫിസറായി. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.