സംരംഭകർക്കു പ്രതീക്ഷ നൽകുന്ന ബജറ്റ്: യൂത്ത്ഫ്രണ്ട് (എം)
Saturday, February 4, 2023 11:35 PM IST
കോട്ടയം: മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് കാർഷിക മേഖലയ്ക്കും യുവജനങ്ങൾക്കും വിദ്യഭ്യാസമേഖലയ്ക്കും ഗുണകരമാണെന്നു കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു.
വന്യജീവി ആക്രമണം തടയാനും നഷ്ടപരിഹാരം നൽകാനുള്ള തുക 50 കോടിയായി ഉയർത്തിയതും റബ്ബർ, നെല്ല്,നാളികേരം, പച്ചക്കറി തുടങ്ങിയവയ്ക്ക് താങ്ങുവില പ്രഖ്യാപിച്ചതും കർഷകർക്ക് ആശ്വാസകരമാണ്.
മിഷൻ 1000, മേക്ക് ഇൻ കേരള,പുതിയ വ്യവസായ- അഗ്രി- ഐ ടി പാർക്കുകളുടെ പ്രഖ്യാപനം, വർക് നിയർ ഹോം തുടങ്ങിയവ ഉൾപ്പടെയുള്ള പദ്ധതികൾ സംരംഭക വളർച്ചയ്ക്കും യുവജനങ്ങൾക്കും ഗുണകരമാകുമെന്നും റോണി മാത്യു അഭിപ്രായപ്പെട്ടു.