ശ്രീനിവാസൻ വധക്കേസ്; ഒരാൾകൂടി അറസ്റ്റിൽ
Monday, November 28, 2022 2:15 AM IST
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. നിരോധിത സംഘടനയായ പോപുലർഫ്രണ്ടിന്റെ പാലക്കാട് ഏരിയ റിപ്പോർട്ടർ കൽപ്പാത്തി ശങ്കുവാരമേട് എ. കാജാഹുസൈൻ (35) ആണ് പിടിയിലായത്.
ഇയാൾ കേസിലെ പതിമൂന്നാം പ്രതിയാണെന്നും ഗൂഢാലോചനയിൽ പ്രധാനിയാണെന്നും അന്വേഷകസംഘം പറഞ്ഞു. ഇയാൾ സംഭവശേഷം ഒളിവിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 40 ആയി.