ഗാന്ധിജയന്തി ആഘോഷം; കെപിസിസിയിൽ പുഷ്പാർച്ചന നടത്തി
Monday, October 3, 2022 2:06 AM IST
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മജിയുടെ 153-ാം ജന്മദിനത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് ഗാന്ധിജിയുടെ ഛായാചിത്രത്തിൽ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. മതത്തിന്റെയും വിദ്വേഷത്തിന്റെയും പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കാനും ഗാന്ധിയൻ തത്വങ്ങളിലേക്കു മടങ്ങാനും സമയമായെന്ന് എ.കെ. ആന്റണി പറഞ്ഞു.
യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ജനറൽ സെക്രട്ടറിമാരായ ജി.എസ്. ബാബു, ജി. സുബോധൻ, എം.എം. നസീർ, ട്രഷറർ വി. പ്രതാപചന്ദ്രൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, എം. വിൻസന്റ് എംഎൽഎ, വി.എസ്. ശിവകുമാർ, വർക്കല കഹാർ, ചെറിയാൻ ഫിലിപ്പ്, ടി. ശരത് ചന്ദ്രപ്രസാദ്, കെ. മോഹൻകുമാർ, രഘുചന്ദ്രപാൽ, നെയ്യാറ്റിൻകര സനൽ, മണ്‍വിള രാധാകൃഷ്ണൻ, ഷിഹാബുദീൻ കാര്യത്ത്, ആറ്റിപ്ര അനിൽ, മുടവൻമുകൾ രവി തുടങ്ങിയവർ പങ്കെടുത്തു.