സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഓര്‍ത്തഡോക്സ് സഭ
Sunday, October 2, 2022 1:09 AM IST
കോട്ടയം: ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണം മറ്റൊരു ദിവസത്തേക്ക് മാറ്റി ആചരിക്കണം എന്നാണ് സഭയുടെ നിര്‍ദ്ദേശം.
ഇന്നു ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഓര്‍ത്തഡോക്സ് സഭ നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു.സര്‍ക്കാര്‍ തീരുമാനം മാറ്റാത്ത സാഹചര്യത്തിലാണ് സ്വന്തം മാനേജ്മെന്റ് കീഴിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചുള്ള പ്രതിഷേധം.