കെഎസ്ആർടിസിയിൽ നാളെ മുതൽ സിംഗിൾ ഡ്യൂട്ടി
Friday, September 30, 2022 2:42 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ആഴ്ചയിൽ ആറു ദിവസം സിംഗിൾ ഡ്യൂട്ടി നാളെ മുതൽ നടപ്പിലാക്കാൻ ധാരണ. തൊഴിലാളികളുടെ പ്രതിനിധികളുമായി മാനേജ്മെന്റ് ഇന്നലെ നടത്തിയ രണ്ടാംവട്ട ചർച്ചയിലാണ് ധാരണയിലെത്തിയത്.
തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക. എട്ട് ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തേ തീരുമാനമെടുത്തിരുന്നെങ്കിലും തയാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.