സ്കൂൾ കാലഘട്ടം മുതൽ പീഡനം: ഇരിക്കൂർ സ്വദേശിയായ അധ്യാപകനെതിരേ കേസ്
Wednesday, September 28, 2022 1:48 AM IST
തലശേരി: മാതാപിതാക്കളുടെ വിശ്വാസ്യത നേടിയെടുത്ത് സ്കൂൾ കാലഘട്ടം മുതൽ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അധ്യാപകനെതിരേ കേസ്.
വയനാട്ടിലെ സ്കൂൾ അധ്യാപകനായ ഇരിക്കൂർ സ്വദേശി സുരേഷ്ബാബുവിനെതിരേയാണു ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം തലശേരി പോലീസ് കേസെടുത്തത്.
പ്രതി വയനാട്ടിലെ കർണാടക അതിർത്തിയിൽ ഉണ്ടെന്ന സൂചനകളെത്തുടർന്ന് ടൗൺ സിഐ എം. അനിലും സംഘവും അവിടെ തെരച്ചിൽ നടത്തിവരികയാണ്. സ്കൂൾ അധ്യാപകനായിരിക്കേയാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ തുടങ്ങിയത്.