മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി: ഗവർണറുടെ നിലപാട് നിർണായകം
Saturday, September 24, 2022 12:49 AM IST
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ പ്രോസിക്യൂഷന് അനുമതി നൽകണമെന്ന അപേക്ഷയിൽ ഗവർണറുടെ നിലപാട് നിർണായകമാകും. ഗവർണറുടെ അനുമതി ലഭിച്ചാൽ മാത്രമേ വിജിലൻസ് കോടതിയിലെ കേസിൽ തുടർ നടപടി സ്വീകരിക്കാനാകൂ.