രാഷ്ട്രദീപിക നോണ്‍ ജേർണലിസ്റ്റ് സ്റ്റാഫ് യൂണിയൻ 39-ാം സംസ്ഥാന സമ്മേളനം നാളെ
Sunday, August 14, 2022 12:17 AM IST
കോട്ടയം: രാഷ്ട്രദീപിക നോണ്‍ ജേർണലിസ്റ്റ് സ്റ്റാഫ് യൂണിയൻ സംസ്ഥാനസമ്മേളനം നാളെ കോട്ടയത്ത് നടക്കും. രാവിലെ സംസ്ഥാന പ്രസിഡന്റ് കോര സി. കുന്നുംപുറം ദേശീയപതാക ഉയർത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും.
10ന് ഹോട്ടൽ മാലി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കോര സി. കുന്നുംപുറം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി സ്വാതന്ത്ര്യദിന സന്ദേശം നൽകും.
സംസ്ഥാന ജനറൽ സെക്രട്ടി ജയിസണ്‍ മാത്യു, കെഎൻഇഎഫ് സംസ്ഥാന കമ്മിറ്റിയംഗം ബിജു ആർ., വഹാബ് ഓലിക്കൽ, വി.കെ. റോയി, സിബിച്ചൻ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. ദീപികയിൽനിന്നു വിരമിച്ചവരെ മന്ത്രി ഉപഹാരങ്ങൾ നൽകി ആദരിക്കും. തുടർന്ന് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നടക്കും.