മാര്‍ ആലഞ്ചേരി നേരിട്ടു ഹാജരാകണമെന്ന ഉത്തരവിനു സ്റ്റേ
Thursday, June 30, 2022 12:14 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേരിട്ടു ഹാജരായി ജാമ്യമെടുക്കണമെന്ന കാക്കനാട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
മജിസ്ട്രേട്ട് കോടതിയുത്തരവിനെതിരേ കര്‍ദിനാള്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റേതാണ് ഇടക്കാല ഉത്തരവ്. ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതു വരെ സ്റ്റേ തുടരും.