ബഫർ സോൺ: 2019ലെ മന്ത്രിസഭാ തീരുമാനം റദ്ദ് ചെയ്യണമെന്ന് വി.സി. സെബാസ്റ്റ്യൻ
Sunday, June 26, 2022 12:18 AM IST
കോട്ടയം: സുപ്രീം കോടതി വിധിച്ച ഒരു കിലോമീറ്റർ ബഫർ സോണ് നിർദ്ദേശത്തിനെതിരേ യുള്ള സംസ്ഥാന സർക്കാർ നീക്കങ്ങളിൽ ആത്മാർഥതയുണ്ടെങ്കിൽ 2019 ഒക്ടോബറിലെ മന്ത്രിസഭാതീരുമാനം അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ബഫർ സോണിന്റെ പേരിൽ ഇരുമുന്നണികളും തെരുവിൽ സൃഷ്ടിക്കുന്ന അക്രമ കലാപത്തിനു പിന്നിൽ രാഷ്ട്രീയ മുതലെടുപ്പും ജനകീയ വിഷയങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവുമാണ്. ഇരുമുന്നണികളും ബഫർസോണ് വന്യമൃഗസങ്കേതങ്ങളുടെയും വനത്തിന്റെയും അതിർത്തിക്കുള്ളിലെന്ന ഉറച്ച തീരുമാനം സ്വീകരിക്കണമെന്നും കാർബണ് ഫണ്ടിനുവേണ്ടി വനംവകുപ്പ് ഉന്നതർ രാജ്യാന്തര ഏജൻസികളുമായി ചേർന്ന് നടത്തുന്ന കൂട്ടുകച്ചവടത്തിന്റെ രേഖകൾ ഇൻഫാം പുറത്തുവിടുമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.