കോട്ടയം റെയിൽ ഇരട്ടപ്പാത ഇന്നു കമ്മീഷൻ ചെയ്യും
Sunday, May 29, 2022 1:46 AM IST
കോട്ടയം: കോട്ടയം റെയിൽ ഇരട്ടപ്പാത ഇന്നു കമ്മീഷൻ ചെയ്യും. ഇന്നു രാവിലെ മുതൽ അവസാനവട്ട പണികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ഏറ്റുമാനൂർ പാറോലിക്കലിൽനിന്നു കോട്ടയത്തേക്കും മുട്ടന്പലത്തുനിന്നു കോട്ടയത്തേക്കും പഴയ പാതയിലൂടെയും പുതിയ പാതയിലൂടെയും ഒരേ സമയം ട്രെയിനുകൾ എത്തും.
ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള 26 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലാണ് പൂർത്തിയാകുന്നത്. ഇതോടെ, എറണാകുളം-കോട്ടയം-കായംകുളം പാതയിലെ ഇരട്ടിപ്പിക്കൽ പൂർത്തിയായി.