സോപാനം സംഗീതരത്ന പുരസ്കാരം ജെറി അമൽദേവിന്
Tuesday, May 24, 2022 4:09 AM IST
കൊടുങ്ങല്ലൂർ: സോപാനം സംഗീതവിദ്യാലയത്തിന്റെ പതിനാലാമത് സോപാനം സംഗീതരത്ന പുരസ്കാരത്തിന് പ്രശസ്ത സംഗീതസംവിധായകൻ ജെറി അമൽദേവ് അർഹനായി.
40 വർഷക്കാലം സംഗീത ലോകത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡിന് അദ്ദേഹത്തെ തെരഞ്ഞടുത്തതെന്ന് ജൂറി അംഗങ്ങളായ ഡോ. കെ. കേശവൻ നമ്പൂതിരി, സതീഷ് രാമചന്ദ്രൻ, ധർമതീർഥൻ എന്നിവർ അറിയിച്ചു. 10,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ് . പത്രസമ്മേളനത്തിൽ സോപാനം ഉണ്ണികൃഷ്ണൻ, വി.ഐ. അഷറഫ്, സുനിൽ പഴൂപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.