ഉപരിപഠനത്തിന് ഫ്രാന്‍സില്‍ സുവര്‍ണാവസരം: ഫ്രഞ്ച് സ്ഥാനപതി
Saturday, May 21, 2022 1:40 AM IST
കൊച്ചി: ഗവേഷണത്തിനും ഉപരിപഠനത്തിനും വിദ്യാഭ്യാസ-വ്യാവസായിക സഹകരണത്തിനും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സ് നിരവധി അവസരങ്ങള്‍ തുറന്നിട്ടുണ്ടെന്ന് ഫ്രഞ്ച് സ്ഥാനപതി ഫ്രാന്‍സിസ് സേവ്യര്‍ മോട്രിയല്‍.
ഫ്രാന്‍സിലെ സാങ്കേതിക മേഖലയിലെ ഉപരിപഠന സാധ്യതകളെ കുറിച്ച് മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തൂറ്റിലെ പതിനഞ്ചോളം പൂര്‍വവിദ്യാര്‍ഥികള്‍ ഫ്രാന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കുകയും മികച്ച ജോലി കരസ്ഥമാക്കുകയും ചെയ്തതിനെ അദ്ദേഹം അഭിനന്ദിച്ചു.