ഉപതെരഞ്ഞെടുപ്പ്: 31ന് തൃക്കാക്കരയിൽ പൊതു അവധി
Saturday, May 21, 2022 1:00 AM IST
തിരുവനന്തപുരം: ഉപതെരതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ വോട്ടെടുപ്പു ദിനമായ 31നു പൊതു അവധി പ്രഖ്യാപിച്ചു.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ടിനു പരിധിയിൽ വരുന്ന വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവധി ബാധകമായിരിക്കും.
സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഈ ദിവസം ശമ്പളത്തോടെയുള്ള അവധി അനുവദിക്കണം. ഇതിനുള്ള നടപടി സ്വീകരിക്കാൻ ലേബർ കമ്മീഷണർക്കു സർക്കാർ നിർദേശം നൽകി. തൃക്കാക്കരയിലെ സമ്മതിദായകർക്കും മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്നവർക്കും ശമ്പളത്തോടെയുള്ള അവധി ബാധകമായിരിക്കും.