ഡിസിസി ജനറൽ സെക്രട്ടറി എം.ബി. മുരളീധരന് പാർട്ടി വിട്ടു
Friday, May 20, 2022 2:16 AM IST
കൊച്ചി: തൃക്കാക്കരയില്‍ ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം.ബി. മുരളീധരന് കോണ്‍ഗ്രസ് വിട്ടു. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സിപിഎം അംഗത്വമെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ജില്ലാ നേതൃത്വവുമായി സംസാരിച്ച് തീരുമാനിക്കുമെന്നും ഇടതു നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുരളീധരന് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് മുരളീധരനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.