യുനിസെഫ്-നിയമസഭാ സംയുക്ത പരിസ്ഥിതി ദിനാചരണം ആറിന്
Thursday, May 19, 2022 2:08 AM IST
തിരുവനന്തപുരം: യുനിസെഫും കേരള നിയമസഭയും സംയുക്തമായി പരിസ്ഥിതിദിന പരിപാടി സംഘടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള മേഖലകൾ ചർച്ചാവിഷയമാകുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും കാലാവസ്ഥ അസംബ്ലി ‘നാമ്പ്’ എന്ന പേരിൽ ജൂൺ ആറിന് നിയമസഭാ മന്ദിരത്തിൽ നടക്കും.
കാലാവസ്ഥ അസംബ്ലിയിൽ എല്ലാ ജില്ലകളിൽനിന്നുമുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ക്വിസ്, മൊബൈൽ ഫോൺ ഫോട്ടോഗ്രഫി മത്സരങ്ങൾ നടത്തും. 14 മുതൽ 18 വരെ പ്രായമുള്ളവർക്കായി ക്വിസ് മത്സരവും 19-24 പ്രായപരിധിയിലുള്ളവർക്കായി മൊബൈൽ ഫോട്ടോഗ്രഫി മത്സരവുമാണ് നടത്തുക. മത്സരങ്ങളിൽ പങ്കെടുക്കാൻ kerala climateassembley2022.org എന്ന വെബ്സൈറ്റിൽ 20 മുതൽ രജിസ്റ്റർ ചെയ്യാം. കാലാവസ്ഥാ അസംബ്ലിയിൽ പൊതുജനങ്ങൾക്ക് ഓൺലൈനായി പങ്കെടുക്കാം.