ഡോ. ജോസഫ് മാണി ഐഎംഎ ദേശീയ ഉപാധ്യക്ഷൻ
Saturday, January 29, 2022 1:16 AM IST
കോട്ടയം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ ഉപാധ്യക്ഷനായി ഡോ. ജോസഫ് മാണി (കേരളം) തെരഞ്ഞെടുക്കപ്പെട്ടു.
പാറ്റ്നയിൽ നടന്ന ഐഎംഎ ദേശീയ സമ്മേളനമായ നാറ്റ്കോണ് 21ൽ അദ്ദേഹം ചുമതലയേറ്റു.
പ്രശസ്ത ലാപ്രോസ്കോപിക് സർജനായ ജോസഫ് മാണി ഐഎംഎ കോട്ടയം ശാഖ അംഗവും മുൻ സംസ്ഥാന അധ്യക്ഷനുമാണ്.