മാർ സ്ലീവാ മെഡിസിറ്റിയിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ കോഴ്സ്
Sunday, January 23, 2022 1:29 AM IST
പാലാ: ഇന്ത്യൻ സൊസൈറ്റി ഓഫ് ക്രിട്ടിക്കൽ കെയർ മെഡിസിൻ ഡോക്ടർമാർക്കും നഴ്സുമാർക്കുമായി നടത്തുന്ന മൂന്ന് ക്രിട്ടിക്കൽ കെയർകോഴ്സുകൾ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു. കോട്ടയം ജില്ലയിൽ ഈ കോഴ്സിന് അംഗീകാരം ലഭിക്കുന്ന ആദ്യ ആശുപത്രിയാണ് മാർ സ്ലീവാ മെഡിസിറ്റി എന്നു മാനേജിംഗ് ഡയറക്ടർ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയിൽ അറിയിച്ചു.
മെഡിസിൻ, കാർഡിയോളജി, നെഫ്രോളജി, ഗ്യാസ്ട്രോഎൻട്രോളജി, റെസ്പിറേറ്ററിമെഡിസിൻ, പകർച്ചവ്യാധികൾ, അനസ്തേഷ്യ എന്നിവയിൽ സമഗ്രമായ അറിവിനൊപ്പം മെക്കാനിക്കൽ വെൻറ്റിലേഷൻ, എക്മോ, ഹീമോഡൈനാമിക്മോണിറ്ററിംഗ്, എയർവേ, ട്രോമമാനേജ്മെന്റ് എന്നിവയെ കുറിച്ചുള്ള പരിശീലനം നൽകുന്നതാണ് ഈ കോഴ്സുകൾ.
അഡ്മിഷൻ വിവരങ്ങൾക്കായി വിളിക്കേണ്ട നന്പർ 82816 99240.