പീഡനക്കേസിൽ ഓട്ടോ ഡ്രൈവർക്ക് ആജീവനാന്ത തടവ്
Thursday, January 20, 2022 1:42 AM IST
കാസർഗോഡ്: ബധിരയും മൂകയുമായ പത്തുവയസുകാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർക്ക് ആജീവനാന്ത തടവുശിക്ഷ.
മംഗൽപാടി വില്ലേജിലെ ഗംഗാധര എന്ന അശോക (50) യെയാണ് കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. ഉണ്ണിക്കൃഷ്ണൻ ആജീവനാന്ത തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഐപിസി സെക്ഷൻ 376 ( എബി), പോക്സോ ആക്ടിലെ സെക്ഷൻ 5 (കെ) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.