ഒന്നു മുതൽ ഒൻപതുവരെയുള്ള ക്ലാസുകൾ 21 മുതൽ ഓണ്‍ലൈൻ
Tuesday, January 18, 2022 1:18 AM IST
തിരുവനന്തപുരം: ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾ ഈ മാസം 21 മുതൽ ഓണ്‍ലൈൻ ക്ലാസുകളായി നടത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി.
ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി ഇന്ന് സ്കൂളുകളിൽ പി ടി എ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. തുടർന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥതല യോഗങ്ങളും ചേർന്ന് നടപടികൾ വിലിരുത്തും.
കോവിഡ്, ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഒന്നുമുതൽ ഒൻപതു വരെയുള്ള ക്ലാസുകൾ ഓണ്‍ലൈൻ രീതിയിൽ ആക്കാൻ നേരത്തേ തീരുമാനം കൈക്കൊണ്ടിരുന്നു. 10 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ നിലവിലെ രീതിയിൽ തന്നെ തുടരും.
22,23 തീയതികളിലായി സ്കൂളുകളിൽ ശുചീകരണ - അണുനശീകരണ പ്രവർത്തനങ്ങൾക്ക് നടപടി ഉണ്ടാകും.