മിസ് കേരളയുടെ മരണം: ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരേ കേസ്
Sunday, December 5, 2021 12:31 AM IST
കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജുവിന്റെ സമൂഹമാധ്യമങ്ങളിലെ ചാറ്റില്‍നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് 17 പേര്‍ക്കെതിരേ കേസെടുത്തു.
ഇതില്‍ ഏഴ് പേര് യുവതികളാണ്. 17 പേരില്‍ 15 പേര് നിലവില്‍ ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന വിവരം. പലരുടെയും ഫോണുകളും സ്വിച്ച് ഓഫ് ആണ്. വരും ദിവസങ്ങളില്‍ സൈജുവുമായി ബന്ധപ്പെട്ട കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടായേക്കും.
എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് നിലവില്‍ 17 പേർക്കെതിരേ അന്വേഷണസംഘം കേസെടുത്തിരിക്കുന്നത്. സൈജു അറസ്റ്റിലായതിനുപിന്നാലെ ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നാണ് കൂടുതല്‍ ഇടങ്ങളില്‍ യുവതികളടക്കമുള്ളവര്‍ പങ്കെടുത്ത ലഹരി പാര്‍ട്ടികളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.