തദ്ദേശ ഉപതരഞ്ഞെടുപ്പ്: സ്പെഷൽ വോട്ടർമാർക്ക് തപാൽ വോട്ട്
Tuesday, November 30, 2021 12:34 AM IST
തിരുവനന്തപുരം: ഡിസംബർ ഏഴിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകളിൽ, കോവിഡ് പോസിറ്റീവാകുന്നവർക്കും ക്വാറന്റൈനിലുമുള്ള വോട്ടർമാർക്കും സ്പെഷൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ പട്ടിക പ്രകാരമാണ് തപാൽ വോട്ട് അനുവദിക്കുക. പ്രത്യേക പോളിംഗ് ടീമിനെ നിയമിച്ചാണ് പോസ്റ്റൽ ബാലറ്റുകൾ വോട്ടർമാരുടെ താമസസ്ഥലത്ത് എത്തിക്കുന്നത്. സ്ഥാനാർഥിയെയോ ഏജന്റിനെയോ മുൻകൂട്ടി അറിയിച്ച് പ്രത്യേക പോളിംഗ് ടീം ബാലറ്റ് വിതരണം ചെയ്യും. വോട്ടെണ്ണൽ ഡിസംബർ എട്ടിന് രാവിലെ 10 ന് ആരംഭിക്കും.