സബ്സിഡി: റബർ ബോർഡ് നടപടി തുടങ്ങി
Thursday, October 28, 2021 12:59 AM IST
കോട്ടയം:മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്ന റബർ സബ്സിഡി പുനരാരംഭിക്കാൻ റബർ ബോർഡ് നടപടി തുടങ്ങി. അടുത്തമാസം ആദ്യം അപേക്ഷ ക്ഷണിക്കും.
2018, 19 വർഷങ്ങളിൽ കൃഷി ചെയ്ത കർഷകർക്കാണു സബ്സിഡി ലഭിക്കുക. ഹെക്ടറിന് 25,000 രൂപ വീതമാണ് നൽകുക. കേരളത്തിലെ കർഷകരിൽ നിന്നാണ്ആദ്യം അപേക്ഷ ക്ഷണിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പിന്നീട് അപേക്ഷ ക്ഷണിക്കും.
കേന്ദ്രസർക്കാരിന്റെ സർവീസ് പ്ലസ് പോർട്ടൽ വഴിയാകും അപേക്ഷിക്കേണ്ടത്. നേരിട്ടോ അക്ഷയ സെന്ററിലൂടെയോ അപേക്ഷിക്കാം. സബ്സിഡി ഒറ്റത്തവണയായി ബാങ്ക് അക്കൗണ്ടിൽ എത്തും. നവംബറിൽ അപേക്ഷ ക്ഷണിച്ചശേഷം മാർച്ചിനുള്ളിൽ സബ്സിഡി കൊടുത്തുതീർക്കാനാണു ബോർഡ് ലക്ഷ്യമിടുന്നത്.