ചിരട്ടപ്പാൽ ഇറക്കുമതി നീക്കം ഉപേക്ഷിക്കണം: ഇൻഫാം
Tuesday, July 27, 2021 12:56 AM IST
കോട്ടയം: ചിരട്ടപ്പാലിന് സ്റ്റാൻഡേർഡ് നിശ്ചയിച്ചു വൻതോതിൽ അനിയന്ത്രിതമായി ഇറക്കുമതി ചെയ്ത് റബർ വിപണി തകർക്കാനുള്ള ആസൂത്രിത നീക്കം അണിയറയിലൊരുങ്ങുന്നത് റബർ മേഖലയ്ക്ക് ഇരുട്ടടിയാകുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ.
നാളെ ചേരുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് യോഗത്തിൽ കപ്പ് ലംബിന് സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സ്വാഭാവികമായും റബർ ബോർഡിന്റെ അറിവോടെയാണ്. വിലയിടിച്ച് നിലവാരം കുറഞ്ഞ ചണ്ടിപ്പാൽ ഇറക്കുമതി ചെയ്യുവാനുള്ള കർഷക ദ്രോഹ നീക്കത്തിനെതിരെ സംഘടിക്കുവാൻ കർഷകരും കർഷകസംഘടനാ നേതൃത്വങ്ങളും മുന്നോട്ടുവരണമെന്നും കേന്ദ്രസർക്കാർ ഈ നീക്കത്തിൽ നിന്നു പിന്തിരിയണമെന്നും പാർലമെന്റംഗങ്ങൾ ഉൾപ്പെടെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും സജീവ ഇടപെടൽ ഉടൻ നടത്തണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.