ബലിതർപ്പണം അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്
Saturday, July 24, 2021 12:59 AM IST
തിരുവനന്തപുരം: കോവിഡ് -19 വ്യാപനം കാരണം തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കർക്കടകവാവു ബലി തർപ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോർഡ് യോഗം തീരുമാനിച്ചു. ഓഗസ്റ്റ് എട്ടിനാണ് കർക്കടക വാവ്. കൊവിഡിനെ തുടർന്ന് സാന്പത്തിക പ്രതിസന്ധി നേരിടുന്ന തിരുവിതാംകൂർ ദേവസ്വംബോർഡിന് സംസ്ഥാന സർക്കാർ 10 കോടിരൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്.