മരംമുറി ഉത്തരവ് സത്യപ്രതിജ്ഞാ ലംഘനമെന്നു രാജന് ബാബു
Sunday, June 13, 2021 12:59 AM IST
കൊച്ചി: മുട്ടില്‍ മരംമുറി ഉത്തരവിന് അനുമതി നല്‍കിയതിലൂടെ മുഖ്യമന്ത്രിയും റവന്യു മന്ത്രിയും നഗ്നമായ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നു ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍. രാജന് ബാബു. കര്‍ഷകരെ സഹായിക്കാന്‍ എന്ന വ്യാജേന എടുത്ത രാഷ്ട്രീയ തീരുമാനം ഉദ്യോഗസ്ഥരെ ബലിയാടാക്കി അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാജന് ബാബു പറഞ്ഞു.