25 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്സി​ന്‍ ന​ല്‍​കി
25 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്സി​ന്‍ ന​ല്‍​കി
Saturday, June 12, 2021 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 25 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം പേ​​​ര്‍​ക്ക് ഒ​​​ന്നാം ഡോ​​​സ് കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ ആ​​​കെ 1,09,61,670 ഡോ​​​സ് വാ​​​ക്സി​​​നാ​​​ണ് ന​​​ല്‍​കി​​​യ​​​ത്. അ​​​തി​​​ല്‍ 87,52,601 പേ​​​ര്‍​ക്ക് ഒ​​​ന്നാം ഡോ​​​സ് വാ​​​ക്സി​​​നും 22,09,069 പേ​​​ര്‍​ക്ക് ര​​​ണ്ടാം ഡോ​​​സ് വാ​​​ക്സി​​​നു​​​മാ​​​ണു ന​​​ല്‍​കി​​​യ​​​ത്.

2011ലെ ​​​സെ​​​ന്‍​സ​​​സ് അ​​​നു​​​സ​​​രി​​​ച്ച് 26.2 ശ​​​ത​​​മാ​​​നം പേ​​​ര്‍​ക്ക് ഒ​​​ന്നാം ഡോ​​​സും 6.61 ശ​​​ത​​​മാ​​​നം പേ​​​ര്‍​ക്ക് ര​​​ണ്ടാം ഡോ​​​സും ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​​​യ​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ്. 10,08,936 പേ​​​ര്‍​ക്ക് ഒ​​​ന്നാം ഡോ​​​സ് വാ​​​ക്സി​​​നും 2,81,828 പേ​​​ര്‍​ക്ക് ര​​​ണ്ടാം ഡോ​​​സ് വാ​​​ക്സി​​​നും ഉ​​​ള്‍​പ്പെ​​​ടെ 12,90,764 ഡോ​​​സ് വാ​​​ക്സി​​​നാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ല്‍ ന​​​ല്‍​കി​​​യ​​​ത്. കോ​​​വി​​​ഡ് മൂ​​​ന്നാം ത​​​രം​​​ഗ​​​ത്തെ നേ​​​രി​​​ടാ​​​നാ​​​യി ആ​​​ക്‌ഷ​​​ന്‍ പ്ലാ​​​ന്‍ രൂ​​​പീ​​​ക​​​രി​​​ച്ച് പ​​​ര​​​മാ​​​വ​​​ധി പേ​​​ര്‍​ക്ക് വാ​​​ക്സി​​​ന്‍ ന​​​ല്‍​കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് ആ​​​രോ​​​ഗ്യവ​​​കു​​​പ്പെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.


സം​​​സ്ഥാ​​​ന​​​ത്തി​​​നാ​​​കെ ഇ​​​തു​​​വ​​​രെ 1,05,13,620 ഡോ​​​സ് വാ​​​ക്സി​​​നാ​​​ണ് ല​​​ഭ്യ​​​മാ​​​യ​​​ത്. അ​​​തി​​​ല്‍ 7,46,710 ഡോ​​​സ് കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​നും 1,37,580 ഡോ​​​സ് കോ​​​വാ​​​ക്സി​​​നും ഉ​​​ള്‍​പ്പെ​​​ടെ ആ​​​കെ 8,84,290 ഡോ​​​സ് വാ​​​ക്സി​​​നാ​​​ണ് സം​​​സ്ഥാ​​​നം വാ​​​ങ്ങി​​​യ​​​ത്. 86,84,680 ഡോ​​​സ് കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​നും 9,44,650 ഡോ​​​സ് കോ​​​വാ​​​ക്സി​​​നും ഉ​​​ള്‍​പ്പെ​​​ടെ ആ​​​കെ 96,29,330 ഡോ​​​സ് വാ​​​ക്സി​​​ന്‍ കേ​​​ന്ദ്രം ന​​​ല്‍​കി​​​യ​​​താ​​​ണ്. വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വാ​​​ക്സി​​​ന്‍ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.