തിങ്കളാഴ്ച ശബരിമല നട തുറക്കും
Saturday, June 12, 2021 1:46 AM IST
തിരുവനന്തപുരം: മിഥുനമാസപൂജകൾക്കായി ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്ര നട തിങ്കാളാഴ്ച തുറക്കും. കോവിഡ് നിയന്ത്രണമുള്ളതിനാൽ ഭക്തർക്ക് പ്രവേശനമില്ല. തിങ്കളാഴ്ച വൈകുന്നേരം ക്ഷേത്രം തുറന്നാൽ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും.
ചൊവ്വാഴ്ചയാണ് മിഥുനം ഒന്ന്. അന്ന് പതിവു പൂജകളുണ്ടാകും. 19-ന് രാത്രി എട്ടിന് ഹരിവരാസനം പാടി നട അടയ്ക്കും. കർക്കിടക മാസ പൂജകൾക്കായി ജൂലൈ 16-നാണ് നട തുറക്കുന്നത്. 21-ന് നട അടയ്ക്കും.