രോഗലക്ഷണമില്ലാത്തവർ വീടുകളിൽ കഴിയണം
Thursday, May 6, 2021 1:27 AM IST
തിരുവനന്തപുരം: കോവിഡ് ബാധിച്ചവരിൽ രോഗലക്ഷണങ്ങളില്ലാത്തവരും മറ്റ് അസുഖങ്ങളില്ലാത്തവരും വീടുകളിൽ തന്നെ കഴിഞ്ഞാൽ മതി. അവർക്ക് ആവശ്യമായ സംവിധാനങ്ങൾ വാർഡ് തല സമിതികൾ ഒരുക്കും.
കൂടുതലാളുകൾ ആശുപത്രിയിലെത്തുന്നത് തിരക്കു കൂടാൻ ഇടയാക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. ചികിത്സാപ്രോട്ടോക്കോൾ അനുസരിച്ചു മാത്രമേ രോഗികളെ ആശുപത്രിയിൽ പ്രവേശിക്കാവൂ. അല്ലെങ്കിൽ ഗുരുതര രോഗമുള്ളവർക്ക് ആശുപത്രിയിൽ പ്രവേശനം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.