കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ജെ.സി. ഡാനിയേല്‍ അവാര്‍ഡ്
Sunday, April 18, 2021 1:54 AM IST
കൊച്ചി: ഡോ. ജെ.സി. ഡാനിയേൽ അവാർഡുകൾ പ്രഖ്യാപിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കാണ് ഈ വർഷത്തെ ജെ.സി. ഡാനിയേല്‍ രാജരത്ന അവാര്‍ഡ്. വിവിധ മേഖലകളില്‍നിന്നു സുധീഷ്, മാമുക്കോയ, ഷൈന്‍ ടോം ചാക്കോ, പ്രഭാവര്‍മ, ആര്.എല്‍.വി. രാമകൃഷ്ണന്, താജുദീന് വടകര, പി. ദാമോദരന്‍, രവീന്ദ്രന് ചെറുവത്തൂര്‍, കലാദേവി, ഹരിദാസ്, മുഹമ്മദ് അഫ്സല്, ജയശ്രീ ജയരാജ്, ഫ്രാന്‍സിസ്, ഹരി ശില്പി, ദീപക് ധര്‍മ്മടം എന്നിവരും അവാര്‍ഡിന് അര്‍ഹരായതായി ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി അനീഷ് കോട്ടയം, അഡ്മിനിസ്ട്രേറ്റര്‍ സോന എസ്. നായര്‍, എന്‍. സനീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.