മദ്യവിരുദ്ധ സമിതിയുടെ നിൽപു സമരം നാളെ
Tuesday, March 9, 2021 12:28 AM IST
അങ്കമാലി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രികയിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ അവരുടെ മദ്യനയം വ്യക്തമാക്കണമെന്ന് മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന നേതൃയോഗം. മൂന്നു മുന്നണികളും സമ്പൂർണ മദ്യനിരോധനം പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം നാലിന് അങ്കമാലിയിൽ നിൽപുസമരം നടത്തും.
ഇടതുമുന്നണി സർക്കാർ കടുത്ത ജനവഞ്ചനയാണ് മദ്യനയത്തിൽ നടത്തിയത്. പുതുതായി ബാറുകൾ അനുവദിച്ചും മദ്യം വ്യാപകമാക്കിയും എൽഡിഎഫ് കേരളത്തെ മദ്യാലയമാക്കി. മദ്യവും മയക്കുമരുന്നുകളും നിരോധിക്കുന്നതിനു ഭരണാധികാരികൾ തയാറാകണം. സമ്പൂർണ മദ്യനിരോധനം പ്രകടനപത്രികയിൽ ഉറപ്പാക്കുന്ന മുന്നണികളെ പിന്തുണയ്ക്കാൻ യോഗം ജനങ്ങളോട് അഭ്യർഥിച്ചു. നേതൃയോഗം സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.കെ കൃഷ്ണൻ, പി എച്ച് ഷാജഹാൻ, സെബാസ്റ്റ്യൻ വലിയപറമ്പിൽ, ജെയിംസ് കോറേമ്പേൽ, കെ എ പൗലോസ്, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.