കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍
Saturday, March 6, 2021 12:43 AM IST
ആലുവ: ആന്ധ്രാപ്രദേശിലെ നക്സൽ ബാധിത പ്രദേശത്തു നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ രണ്ടുപേരെ കൂടി പിടികൂടി. തൊടുപുഴ പെരുമ്പിള്ളിച്ചിറ പാലക്കുഴയിൽ വീട്ടിൽ അൻസാർ മുഹമ്മദ് (23), ഇടുക്കി കൊമ്പൊടിഞ്ഞാൽ തടത്തിൽ വീട്ടിൽ രാജേഷ് (44) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്.