ബാബു ജോൺ മികച്ച റിജണൽ ട്രാൻസ്പോർട്ട് ഓഫീസർ
Tuesday, January 26, 2021 12:42 AM IST
തിരുവനന്തപുരം: കേരള മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിന് ഏർപ്പെടുത്തിയ 2020 ലെ മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡലുകൾ പ്രഖ്യാപിച്ചു.
മികച്ച റിജണൽ ട്രാൻസ്പോർട്ട് ഓഫീസർ മെഡലിന് എറണാകുളം ആർടിഒ ബാബു ജോൺ അർഹനായി. മികച്ച മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ മെഡലിന് മാവേലിക്കര സബ് ആർടി ഓഫീസിലെ എസ്. സുബി അർഹനായി. മികച്ച അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ മെഡലിന് എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മീഷണർ ഓഫീസിലെ കെ.എം. നജീബ്. ഗതാഗത കമ്മീഷണറേറ്റിലെ പ്രവീൺ ബെൻ ജോർജ്, എറണാകുളം ആർടിഒ (എൻഫോഴ്സ്മെന്റ്) സ്മിത ജോസ് എന്നിവർ അർഹരായി.