റംസാൻ കിറ്റ് വിതരണം: ഹർജി ലോകായുക്ത തള്ളി
Saturday, November 28, 2020 1:02 AM IST
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് മുഖേന റംസാൻ കിറ്റ് വിതരണം ചെയ്തതിൽ മന്ത്രി കെ.ടി. ജലീലിനെതിരേ സമർപ്പിച്ച ഹർജിയിൽ കക്ഷി ചേർക്കണമെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ ഹർജി ലോകായുക്ത തള്ളി. ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് ഉപലോകായുക്ത ജസ്റ്റീസ് എ.കെ.അബ്ദുൾ ബഷീർ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.