ഗോപി കോട്ടമുറിക്കൽ പ്രസിഡന്റ്, എം.കെ. കണ്ണൻ വൈസ് പ്രസിഡന്റ്
Saturday, November 28, 2020 12:51 AM IST
തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ പ്രസിഡന്റായി ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റായി എം.കെ കണ്ണനും ചുമതലയേറ്റു.
മറ്റു ഭരണസമിതി അംഗങ്ങൾ: എസ് ഷാജഹാൻ, അഡ്വ: ജി ലാലു, എം. സത്യപാലൻ, എസ്. നിർമല ദേവി, കെ.ജെ. ഫിലിപ്പ്, കെ.വി. ശശി, അഡ്വ: പുഷ്പ ദാസ്, എ. പ്രഭാകരൻ, ഇ. രമേശ് ബാബു, പി. ഗഗാറിൻ, കെ. ജെ. വത്സലകുമാരി, സാബു ഏബ്രഹാം. സ്വതന്ത്ര പ്രഫഷണൽ ഡയറക്ടറായി പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് മുൻ എംഡി എസ്. ഹരിശങ്കറിനെ സർക്കാർ നാമനിർദേശം ചെയ്തു.ബോർഡ് ഓഫ് മാനേജ്മെന്റിലേക്ക് ഭരണസമിതിയിൽ നിന്ന് ആറു പ്രതിനിധികളെ നോമിനേറ്റ് ചെയ്തു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അഡ്വ. ജി. ലാലു (കൊല്ലം), കെ.ജെ. ഫിലിപ്പ് (കോട്ടയം), എസ്. ഷാജഹാൻ (തിരുവനന്തപുരം), കെ.ജെ. വത്സലകുമാരി (കണ്ണൂർ) എന്നിവരാണിവർ.